Breaking News

ബളാൽ മണ്ഡലം പതിനൊന്നാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി


വള്ളിക്കടവ് :മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുടെ രക്തസാക്ഷിത്വ ദിനത്തിൽ ബാളാൽ മണ്ഡലം പതിനൊന്നം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.ഡിസിസി അംഗം എൻ ടി വിൻസെന്റ് അധ്യക്ഷത വഹിച്ചു.ജോമോൻ പിണക്കാട്ട് പറമ്പിൽ സ്വാഗതം പറഞ്ഞു. ഡാർലിൻ ജോർജ് കടവൻ, ബിജേഷ്, ഷിബിൻ, ബേബി പുളിന്തറ എന്നിവർ സംസാരിച്ചു. ബൂത്ത്‌ പ്രസിഡന്റ്‌ കെ എ ചാക്കോ നന്ദി പറഞ്ഞു.

No comments