Breaking News

തൃക്കരിപ്പൂർ മാവിലാകടപ്പുറത്ത് പത്ത് മാസം പ്രായമായ കുഞ്ഞ് ബക്കറ്റ് വെളളത്തിൽ വീണ് മരിച്ചു


തൃക്കരിപ്പൂർ: പത്ത് മാസം പ്രായമായ പിഞ്ച് കുഞ്ഞ് ബക്കറ്റ് വെളളത്തിൽ വീണ് മരിച്ചു. മാവിലാകടപ്പുറം ഹൗസ് ബോട്ട് ടെർമിനലിന് സമീപം പടന്ന സ്വദേശി ടി കെ ഹക്കീമിൻ്റെയും താഹിറയുടെയും  മകൾ ഫാത്തിമ  ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ കുളിമുറിയിൽ ബക്കറ്റിൽ തല മുങ്ങിയ നിലയിൽ കണ്ടത്തുകയായിരുന്നു. കുളിമുറിയുടെ വാതിൽ തുറന്നിട്ടത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. മുട്ടിൽ ഇഴഞ്ഞ് കുളിമുറിയിൽ എത്തിയതായി കരുതുന്നു. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചു. സഹോദരങ്ങൾ: ഇസ്മായിൽ,നിഹാൽ, ഹിബ.

No comments