Breaking News

‘കുട ചൂടി യാത്ര വേണ്ട’; ഇരുചക്ര വാഹനങ്ങളിൽ കുട ചൂടി യാത്ര ചെയ്യുന്നത് ശിക്ഷാർഹം




ഇരുചക്ര വാഹനങ്ങളിൽ കുട ചൂടി യാത്ര പാടില്ലെന്ന് ഗതാഗത കമ്മീഷ്ണറുടെ ഉത്തരവ്. കുട ചൂടി പിൻസീറ്റിലിരുന്നുള്ള യാത്ര അപകടങ്ങൾ വർധിപ്പിക്കുന്നുവെന്ന് ഉത്തരവിൽ പറയുന്നു.


ഇരുചക്ര വാഹനങ്ങളിലെ കുട ചൂടിയുള്ള യാത്ര ഇനിമുതൽ ശിക്ഷാർഹമാണ്. 1988ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 184 (f) അനുസരിച്ച് ശിക്ഷാർഹവും, 2017 ലെ മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസ് ലെ 5 (6), 5 (17) എന്നിവയുടെ ലംഘനമാണെന്നാണ് പുതിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്.



ഇരുചക്ര വാഹനങ്ങളിലെ കുട ചൂടിയുള്ള യാത്ര സെക്ഷൻ 177 എ പ്രകാരം ശിക്ഷാർഹവുമാണെന്ന് ഉത്തരവിൽ ഗതാഗത കമ്മീഷ്ണർ വ്യക്തമാക്കി.

No comments