Breaking News

പിലിക്കോട് കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് പോർവിളിയും തമ്മിൽ തല്ലും


പിലിക്കോട് : പിലിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ ചേരിതിരിഞ്ഞുള്ള പോർവിളിയും തമ്മിലടിയും കെ.പി കുഞ്ഞിക്കണ്ണൻ  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ പൊതുപരിപാടി റദ്ദാക്കി. സംസ്കാര കാസര്‍ഗോഡ് ജില്ല സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനമാണ് റദ്ദാക്കിയത്. ഒരു വിഭാഗം നേതാക്കള്‍ ഗ്രൂപ്പ് കളിക്കുന്നു എന്നാരോപിച്ചാണ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ത്തിയത്. മുന്‍ എം.എല്‍.എ കെ.പി. കുഞ്ഞിക്കണ്ണനെയും മുന്‍ ഡി.സി.സി അധ്യക്ഷന്‍ ഹക്കീം കുന്നിലിനേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു

No comments