Breaking News

ബളാൽ ഗ്രാമ പഞ്ചായത്തിൽ ഒരുക്കിയ വനിതാശിശുവികസന വകുപ്പിന്റെ പ്രദശനം ശ്രദ്ധേയമായി


വെള്ളരിക്കുണ്ട് : വനിതാ ശിശു വികസന വകുപ്പ് ഐ. സി. ഡി. സിന്റെ നാൽപത്തി ആറാം വാർഷിക  ആഘോഷങ്ങളുടെ ഭാഗമായി ബളാൽ പഞ്ചായത്തിൽ ഒരുക്കിയ പ്രദർശനങ്ങൾ ശ്രദ്ധേയമായി.

അങ്കണവാടികളുടെ സേവനങ്ങളും പദ്ധതി കളും പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യ ത്തോടെയുള്ള  ചെറു പ്രദർശനമാണ് നടന്നത്.

പ്രീസ്‌കൂൾ കുട്ടികളുടെ പഠനോപകരണങ്ങൾ ആറു മാസം മുതൽ മൂന്ന് വയസ്സു വരയുള്ള കുട്ടികൾക്ക് അങ്കണവാടി കളിൽ നിന്നും നൽകുന്ന ന്യൂട്ട്രിമിക്സ് കൊണ്ട് തയ്യാറാക്കിയ വിധതരം വിഭവങ്ങൾ,മെഡിസിൻ കിറ്റുകൾ എന്നിവ പ്രദർശനത്തിൽ ഉണ്ടായിരുന്നു.

ബളാൽ പഞ്ചായത്തില 29 അങ്കണവാടികളിൽ നിന്നായുള്ള  അധ്യാപിക മാരും ഹെൽപ്പർമാരും ചേർന്നാണ്  പ്രദർശനം ഒരുക്കിയത്.

പരിപാടി പ്രസിഡന്റ് രാജുകട്ടക്കയം ഉൽഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ അലക്സ് നെടിയകാല, ടി. അബ്ദുൾഖാദർ, പി. പത്മാവതി,അംഗങ്ങളായ വിനു. കെ. ആർ,ജോസഫ് വർക്കി,സന്ധ്യശിവൻ,കെ. വിഷ്ണു, നിസി മാത്യു.ഐ. സി. ഡി. എസ് ഓഫീസർ ശോഭാ കുമാരി. സൂപ്പർ വൈസർ ശരണ്യ വേണു എന്നിവർ പ്രസംഗിച്ചു.

പരപ്പ ബ്ലോക്കിന്‌ കീഴിലുള്ള ന്യൂട്രീഷനിസ്റ്റ് ശിൽപ്പ ബി. നായരുടെ സേവനവും ഉണ്ടായിരുന്നു

No comments