Breaking News

പെട്രോൾപമ്പിൽ ജോലി ചെയ്ത് മകളെ പെട്രോകെമിക്കൽ എഞ്ചിനീയറിംഗിൽ ഉന്നതിയിലെത്തിച്ച് പയ്യന്നൂർ അന്നൂരിലെ രാജഗോപാലൻ കേന്ദ്രപെട്രോളിയം മന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ ആര്യയുടെ വാർത്ത ഷെയർ ചെയ്തു


പയ്യന്നൂർ: 20 വർഷത്തിലധികം പെട്രോൾ പമ്പിൽ ജോലി ചെയ്ത് മകളെ രാജ്യത്തെ ഒന്നാം നമ്പർ സ്ഥാപനത്തിൽ പെട്രോകെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദ പഠനത്തിൽ എത്തിച്ച അച്ഛനും മകളും.

         പയ്യന്നൂർ ടൗണിലെ IOCL പമ്പിലെ ജീവനക്കാരൻ അന്നൂർ സ്വദേശി എസ് രാജഗോപാലിൻ്റെയും ബജാജ് മോട്ടോർസിലെ ജീവനക്കാരി കെ കെ ശോഭനയുടെയും മകളാണ് ഈ അതുല്യ നേട്ടം കൈവരിച്ച ആര്യ രാജഗോപാൽ.

           ആര്യ കണ്ടങ്കാളി ഷേണായി സ്മാരക ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ +2 പഠനത്തിന് ശേഷം NIT കാലിക്കറ്റിൽ നിന്നും പെട്രോ കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബി ടെക് ഉന്നത മാർക്കോടെ വിജയിക്കുകയും ഇപ്പോൾ IIT കാൺപൂരിൽ രണ്ടാം വർഷ ബിരുദാനന്തര പഠനം നടത്തുകയും ചെയ്യുന്നു.

കേന്ദ്ര പെട്രോളിയം മന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരാണ് ആര്യയുടെ വാർത്ത ടിട്വറിലൂടെ ഷെയർ ചെയ്തിരിക്കുന്നത്

No comments