Breaking News

പഴമയുടെ തനിമ ചോരാതെ പൊലിയന്ദ്രൻ വിളികളുമായി വെള്ളരിക്കുണ്ട് കക്കയം ക്ഷേത്രത്തിൽ പൊലിയന്ദ്രം ചടങ്ങ് നടന്നു


വെള്ളരിക്കുണ്ട് : അസുര രാജാവായ മഹാബലിയെ അരിയിട്ട് പൂജിക്കുന്ന ഈ ഉത്സവം രണ്ടാമത്തെ തിരുവോണമാണെന്ന് സങ്കൽപ്പം കാലത്തിന്റെ കുത്തൊഴുക്കിൽ അന്യം നിന്നുപോകുന്ന ആചാരങ്ങൾ മുടങ്ങാതെ കാത്ത് സൂക്ഷിക്കുകയാണ്  

മലയോരത്തെ അപൂർവ്വം ചില ക്ഷേത്രങ്ങൾ തൃക്കരിപ്പൂർ മുതൽ കുന്താപുരം വരെയുള്ള തുളു നാടിന് മാത്രം അവകാശപ്പെടാനാവുന്ന ഈ ഉത്സവം ഇന്നും വളരെ ആർഭാട പൂർവ്വം തനത് രീതിയിൽ നടത്തി വരുന്നത് പൊടവടുക്കത്താണ് ഇന്ന് മറ്റ് ക്ഷേത്രങ്ങളിലും പാലക്കൊമ്പുകൾ കൊണ്ടും പഴയ പാലമരം കലശം നടത്തിയും കൊണ്ടാടുന്നു. എന്നാൽ പൊടവടുക്കം ദേശത്തു ഇന്നും ഒത്ത പാലമരം വൃതമനുഷ്ഠിച്ച തച്ചന്മാർ  ചെത്തി മിനുക്കി നാട്ടിലെ പുരുഷാരവങ്ങളോടെ ഓംകാര മന്ത്രങ്ങൾ ചൊല്ലി കാൽനടയായി  പൊടവടുക്കം ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര തിരുസന്നിധിയിലേക് എഴുന്നള്ളിച്ചു വരുന്നു. വൈകുന്നേരം ക്ഷേത്ര തന്ത്രിയുടെ കാർമികത്വത്തിൽ ദീപം തെളിയിക്കുന്നു. തുടര്ന്നുള്ള മൂന്നു ദിവസങ്ങളിൽ നാട്ടിലുള്ള  മുഴുവൻ വീടുകളിലും പൊലിയന്ദ്രൻ വിളികൾ മുഴങ്ങും. അവസാനദിവസം മേപ്പട്ട കാലത്ത് നേരത്തെ വരണം എന്ന് മഹാബലിയോട് ചൊല്ലിയാണ് ഉത്സവം കഴിയുന്നത്‌.


ദീപാവലി നാളിൽ വെള്ളരിക്കുണ്ട് കക്കയത്ത് ശ്രീ ചാമുണ്ഡേശ്വരി ദേവി ദുർഗ ക്ഷേത്രത്തിൽ നടന്ന പൊലിയന്ദ്രൻ ചടങ്ങിന് ക്ഷേത്രം മേൽശാന്തി ഗണേഷ് ഭട്ട് കാർമികത്വം വഹിച്ചു. 

ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച പാലമരകൊമ്പിൽ ദീപങ്ങളാൽ അലംകൃതമാക്കി. പൊലിയന്ദ്രാ.. വിളികളോടെ മേൽശാന്തിയും മറ്റ് ഭക്തരും കയ്യിലുള്ള അരി വിതറിയതോടെ ഭക്തിനിർഭരമായ ചടങ്ങുകൾ സമാപിച്ചു. ക്ഷേത്രം സെക്രട്ടറി പി.ടി നന്ദകുമാർ നേതൃത്വം നൽകി.

No comments