Breaking News

സ്കൗട്ട്&ഗൈഡ്സ് സംസ്ഥാനതല ക്വിസ് മത്സരം: ഗൈഡ് വിഭാഗത്തിൽ എം ദേവിക ഒന്നാം സ്ഥാനവും സ്കൗട്ട്സ് വിഭാഗത്തിൽ കാലിച്ചാനടുക്കം ഗവ.ഹൈസ്ക്കൂളിലെ പി.വി ജഗന്നാഥ് മൂന്നാം സ്ഥാനവും നേടി


കാഞ്ഞങ്ങാട്: സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്ഥാപക ദിനാഘോഷം സംസ്ഥാനതല ക്വിസ്സിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലക്ക് മിന്നും വിജയം എം ദേവികയും, പി.വി ജഗന്നാഥും വിജയികൾ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സംസ്ഥാനതല ക്വിസ് മത്സരത്തിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലക്ക് വീണ്ടും 

 വിജയത്തിളക്കം

 റീജിയൻ തലത്തിൽ വിജയികളായ ഒന്നും രണ്ടും സ്ഥാനക്കാരെ പങ്കെടുപ്പിച്ച് കൊണ്ടാണ് സംസ്ഥാനതല മത്സരം നടത്തിയത്. കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്കൂളിലെ പിവി ജഗന്നാഥ് സ്കൗട്ട്സ് വിഭാഗത്തിലും ഗെയ്ഡ് വിഭാഗത്തിൽ ഡിഎസ് അളകനന്ദ, കുട്ടമത്ത് ഗവൺമെന്റ്

 ഹയർ സെക്കൻഡറി സ്കൂളിലെ എം ദേവിക എന്നിവരുമാണ് പങ്കെടുത്തത് ഇതിൽ ഗൈഡ് വിഭാഗത്തിൽ എം ദേവിക ഒന്നാം സ്ഥാനവും സ്കൗട്ട്സ് വിഭാഗത്തിൽ പി വി ജഗന്നാഥ് മൂന്നാം സ്ഥാനവും നേടി.

 42 വിദ്യാഭ്യാസ ജില്ലകളെ പ്രതിനിധീകരിച്ച് 5 റീജിയന്കളിലെ വിജയികൾ മത്സരിച്ച മത്സരത്തിലാണ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലക്ക് അഭിമാനകരമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. വിജയികളെ ജില്ലാ ഭാരവാഹികൾ അനുമോദിച്ചു. വിജയികൾക്ക് ജന്മനാട്ടിൽ  വിപുലമായ സ്വീകരണം ഒരുക്കാൻ തയ്യാറെടുക്കുകയാണ് സ്കൂൾ അധികൃതരും നാട്ടുകാരും.

No comments