Breaking News

ബളാൽ പഞ്ചായത്തിൽ വീട്ടു മുറ്റത്തൊരു മാവ് പദ്ധതിക്ക് തുടക്കമായി 1500ഓളം വീടുകളിലേക്ക് സൗജന്യമായി മാവിൻതൈകൾ നൽകും



വെള്ളരിക്കുണ്ട് : വീട്ട് മുറ്റത്തൊരു മാവ് എന്ന പദ്ധതിക്ക് ബളാൽ പഞ്ചായത്തിൽ തുടക്കമായി.

പഞ്ചായത്തിലെ ആയിരത്തി അഞ്ഞൂറോളം വരുന്ന വീടുകളിലേക്കാണ്  ആദ്യഘട്ടത്തിൽ അത്യുൽപാദന ശേഷിയുള്ള മാവിൻ തൈകൾ തികച്ചും സൗജന്യമായി നൽകുന്നത്.


ഒരു കോടി ഫലവൃക്ഷ തൈ വിതരണം എന്ന ജനകീയാസൂത്രണ പദ്ധതി പ്രകാരം മല്ലിക ഇനത്തിൽ പ്പെട്ട മാവിൻ ഗ്രാഫ്റ്റ്‌  തൈകൾ ആണ് ഇതിനായി ബളാൽ കൃഷി ഭവനിൽ എത്തിയിരി ക്കുന്നത്.


കൃഷി ഭവനിൽ നിന്നും ലഭിക്കുന്ന മാവിൻ തൈകൾ വീട്ടു മുറ്റത്ത്‌ നട്ടു വളർത്തുകയും കൃത്യമായി പരിപാലിക്കുകയും ചെയ്യണം. അഞ്ചു വർഷം കൊണ്ട് കായ്ക്കുന്ന മാവുകളിൽ വിളവ് നൂറ് മേനിയുണ്ടാവും.


ബളാൽ പഞ്ചായത്ത്‌ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രാജു കട്ടക്കയം വീട്ടുടമകൾക്ക് മാവിൻ തൈകൾ കൈമാറി പദ്ധതി ഉത്ഘാടനം ചെയ്‌തു.

വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത്‌ അംഗം ദേവസ്യ തറപ്പേൽ, പഞ്ചായത്ത് സെക്രട്ടറി കെ. ടി. റാഷിദ്‌, കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ,അസി.കൃഷി ഓഫീസർ എസ്. രമേശ്‌ കുമാർ, നളിനി. എ.കെ. എന്നിവർ പ്രസംഗിച്ചു.

No comments