ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാവശ്യം: ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ആർ.ടി ഓഫീസ് മാർച്ച് നടത്തി
വെള്ളരിക്കുണ്ട്: ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓട്ടോ-ടാക്സി ഡ്രൈവേഴ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ആർ.ടി ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി.സി.ഐ.ടി.യു ഏരിയ സെക്രട്ടറി ശ്രീനിവാസൻ സമരം ഉൽഘാടനം ചെയ്തു. ടി.വി തമ്പാൻ അദ്ധ്യക്ഷത വഹിച്ചു, ടി.ജി.ശശീധരൻ സ്വാഗതം പറഞ്ഞു, ബിജുമോൻ എം, ബാലകൃഷ്ണൻ കെ.വി എന്നീവർ സംസാരിച്ചു കൈനി ജനാർദ്ദൻ നന്ദി പറഞ്ഞു
No comments