കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചു; കുഞ്ഞിന് വിഷം നൽകി യുവതി ജീവനൊടുക്കി
കോവിഡ് ബാധിച്ച് മരിച്ച യുവാവിന്‍റെ ഭാര്യ കുഞ്ഞിന് വിഷംകൊടുത്ത ശേഷം ആത്മഹത്യ ചെയ്തു. ദേവസ്വം ബോര്‍ഡിലെ പൂജാരിയായിരുന്ന ഭര്‍ത്താവും ഭര്‍ത്താവിന്‍റെ അമ്മയും രണ്ട്മാസം മുന്‍പാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ആല സ്വദേശിനി അദിതിയാണ് ആറ് മാസം പ്രായമുള്ള കുഞ്ഞിന് വിഷംകൊടുത്ത ശേഷം വിഷംകഴിച്ച് മരിച്ചത്. 24 വയസായിരുന്നു അദിതിക്ക് ഇന്നലെ രാത്രിയാണ് അതിഥി ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. അദിതിയുടെ ചെങ്ങന്നൂര്‍ ആലയിലെ വീട്ടില്‍ വച്ചാണ് വിഷം കഴിച്ചത്. ഭര്‍ത്താവിന്‍റെ മരണത്തെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.
അദിതിയുടെ ഭര്‍ത്താവ് ഹരിപ്പാട് സ്വദേശിയായ സൂര്യന്‍ നമ്പൂതിരിയും ഭര്‍ത്താവിന്‍റെ അമ്മ ശ്രീദേവി അന്തര്‍ജനവും രണ്ട് മാസം മുന്‍പാണ് കോവിഡ് ബാധിച്ച് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു സൂര്യന്‍റേയും അമ്മയുടേയും മരണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഹരിപ്പാട് അരനാഴിക ക്ഷേത്രത്തിലെ പൂജാരിയായിരുന്നു സൂര്യന്‍ നമ്പൂതിരി.
No comments