Breaking News

ഓട്ടോടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാവശ്യം:ഓട്ടോടാക്സി തൊഴിലാളി യൂണിയൻ (CITU) പനത്തടി എരിയ നേതൃത്വത്തിൽ മാലക്കല്ല് സബ്ട്രഷറിയിലേക്ക് മാർച്ച് നടത്തി


രാജപുരം: ഇന്ധനവില വർദ്ധനയ്ക്ക് ആനുപാതികമായി ഓട്ടോ ടാക്സി ചാർജ് നിരക്കുകൾ വർധിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ (CITU) പനത്തടി എരിയ നേതൃത്വത്തിൽ മാലക്കല്ല് സബ്ട്രഷറി ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സി.പി.ഐ.എം പനത്തടി ഏരിയ സെക്രട്ടറി എം.വി കൃഷ്ണൻ ഉത്ഘാടനം ചെയ്തു. ബാബു അദ്ധ്യക്ഷത വഹിച്ചു. സിഐടിയു പനത്തടിഏരിയ സെക്രട്ടറി പി.കെ രാമചന്ദ്രൻ, സി.പി.ഐ.എം കള്ളാർ ലോക്കൽ സെക്രട്ടറി രാഘവൻ, സിജോ ചാമക്കാല, റനീഷ് എന്നിവർ സംസാരിച്ചു. കെ.വി ഷാബു സ്വാഗതവും സി.കെ സത്യരാജ് നന്ദിയും പറഞ്ഞു

No comments