Breaking News

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം ബളാൽ മണ്ഡലത്തിൽ വിപുലമായി ആഘോഷിച്ചു

വള്ളിക്കടവ് :ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 132-)o ജന്മദിനം ബാളാൽ മണ്ഡലത്തിൽ വിപുലമായി ആഘോഷിച്ചു.123ബൂത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ വള്ളിക്കടവിൽ  ബൂത്ത്‌ പ്രസിഡന്റ്‌ ചാക്കോ കോൺഗ്രസ്‌ പതാക ഉയർത്തി. കോൺഗ്രസ്‌ ജില്ലാ കമ്മറ്റി അംഗം എൻ ടി വിൻസെന്റ് അധ്യക്ഷത വഹിച്ചു. ഡാർലിൻ ജോർജ് കടവൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് പ്രസിഡന്റ്‌ ജിജി വാട്ടപ്പള്ളി, ബേബി പുളിന്തറ, ജോർജ് പ്രകാശ്,സുബിത് ചെമ്പകശേരി എന്നിവർ സംസാരിച്ചു. കൊന്നക്കാട് ഡിവിഷൻ കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊന്നക്കാട് ടൗണിൽ നെഹ്‌റു ജന്മദിനാഘോഷവും പുഷ്പാർച്ചനയും നടന്നു. പി സി രഘു നാഥൻ, ഡാർലിൻ ജോർജ് കടവൻ, ഷിജോ, സതീശൻ, ഷാജി എന്നിവർ സംസാരിച്ചു.

No comments