Breaking News

ശാപമോക്ഷമില്ലാതെ മാലോം ടൗൺ ബസ്റ്റാൻ്റും പാർക്കിംഗ് സൗകര്യവുമില്ലാതെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് മാലോം ടൗൺ


മാ​ലോം: ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ വീ​ര്‍​പ്പു​മു​ട്ടുകയാണ് ബളാൽ പഞ്ചായത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ മാ​ലോം ടൗ​ണ്‍. ഇവിടെ സർവ്വീസ് അവസാനിപ്പിക്കുന്ന ബസ്സുകൾ മറ്റ് വഴികളില്ലാതെ സ്ഥലസൗകര്യമില്ലാത്ത ടൗണിനോട് ചേർന്ന് പാർക്കു ചെയ്യേണ്ടി വരുന്നത് ഗതാഗതക്കുരുക്ക് ഇരട്ടിയാക്കുന്നു. 

ഓട്ടോറിക്ഷ,ജീപ്പ്, ഗുഡ്സ് വാഹനങ്ങക്കൊന്നും പാർക്ക് ചെയ്യാൻ മാലോം ടൗണിൽ മതിയായ സൗകര്യമില്ല. വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന ഉപഭോക്താക്കൾക്ക് പാർക്ക് ചെയ്യാൻ ഇടമില്ലാത്തതും മാലോം ടൗണിൻ്റെ ശാപമാണ്. 

റോഡരികിൽ ഏതാനും ബൈക്കുകൾ നിർത്തിയിട്ടാൽ പോലും ഗതാഗതകുരുക്കിന് കാരണമാകാറുണ്ട്. നിരവധി ലോക്കൽ ബസുകളും ദീർഘദൂര ബസുകളും കടന്നു പോകുന്ന മാലോം ടൗണിൽ ബസുകൾക്ക് കയറി ഇറങ്ങാനും, പാർക്ക് ചെയ്യാനും, യാത്രക്കാർക്ക് കാത്തിരിക്കാൻ പോലും നല്ലൊരു ബസ്റ്റാൻ്റില്ല എന്നതും മാലോത്തിൻ്റെ ദുരിതമാണ്.


മലയോര ഹൈവേയുടെ വരവോടെ ദിനംപ്രതി പെരുകുന്ന വാഹനങ്ങളും യാത്രക്കാരും വിനോദ സഞ്ചാരികളും മാലോം ടൗണിലൂടെയാണ് കടന്നു പോകുന്നത്, പക്ഷെ അധികൃതരുടെ ഭാഗത്തു നിന്നും മാലോത്തിൻ്റെ വികസനത്തിനായി കാര്യമായ പരിഗണന കൊടുക്കുന്നില്ല എന്ന ആക്ഷേപം വ്യാപകമാണ്. ശാസ്ത്രീയമായ പാർക്കിംഗ് സൗകര്യവും മതിയായ സൗകര്യത്തോടെയുള്ള ബസ്റ്റാൻ്റും യാഥാർത്ഥ്യമായാൽ മാത്രമെ മാലോം ടൗണിന് ശാപമോക്ഷം ലഭിക്കു എന്നാണ് പൊതുജനാഭിപ്രായം.

No comments