Breaking News

'ചെറുപുഴ-കാഞ്ഞങ്ങാട് റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കുക ': NREG വർക്കേഴ്സ് യൂണിയൻ ഈസ്റ്റ്എളേരി പഞ്ചായത്ത് കമ്മറ്റി


ചിറ്റാരിക്കാൽ: ചെറുപുഴ- ആയന്നൂർ,കൊല്ലാട, കമ്പല്ലൂർ,മൗക്കോട്- കുന്നുംകൈ വഴി കാഞ്ഞങ്ങാടേക്ക് കെ.എസ്.ആർ.ടി ബസ് അനുവദിക്കണമെന്ന് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. 

കെ.പി നാരായണൻ യോഗം ഉദ്ഘാടനം ചെയ്തു. സുലോചന കമലാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. പി.പി രവീന്ദ്രൻ, വി.വി.രമണി, കെ.പി മാത്യു എന്നിവർ പ്രസംഗിച്ചു. കെ.വി രവി സ്വാഗതം പറഞ്ഞു.

No comments