Breaking News

ഇന്ധന-പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് എളേരി ബ്ലോക്ക് കമ്മറ്റി ഭീമനടി വില്ലേജോഫീസിലേക്ക് മാർച്ച് നടത്തി


ഭീമനടി: കേന്ദ്ര -സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാന പ്രകാരം എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭീമനടി വില്ലേജ് ഓഫിസിന് മുന്നിൽ ധർണ്ണ സമരം നടത്തി. കെ.പി.സി.സി അംഗം കരിമ്പിൽ കൃഷ്ണൻ സമരം  ഉദ്ഘാടനം  ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് തോമസ് മാത്യു അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ടോമി പ്ലാച്ചേരി മുഖ്യ പ്രഭാഷണം നടത്തി. ടി.വി.കുഞ്ഞിരാമൻ, സൈമൺ പള്ളത്തുക്കുഴി, പി.കെ. അബൂബക്കർ , ജോയ് ജോസഫ് , എ. ജയരാമൻ, ഗീത സുരേഷ്, മാത്യു വർക്കി എന്നിവർ സംസാരിച്ചു.

No comments