Breaking News

കൈക്കരുത്തിൻ്റെ മികവുമായി ഒടയഞ്ചാൽ കോടോത്ത് സ്കൂളിലെ 8 ചുണക്കുട്ടികൾ ദേശീയ വടംവലി മത്സരത്തിലേക്ക്..


ഒടയംചാൽ: കൈക്കരുത്തിന്റെ മികവുമായി കോടോത്ത് ഡോ:അംബേദ്ക്കർ ഗവ: ഹയർ സെക്കൻ ണ്ടറി സ്കൂളിലെ 8 വിദ്യാർത്ഥികൾ ദേശീയ വടംവലി മത്സരത്തിന് തയ്യാറായി കഴിഞ്ഞു. 7 പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് കേരളാ ടീമിലൂടെ ദേശീയ തലത്തിലേക്ക് മത്സരിക്കുന്നത്.

 മഹാരാഷ്ട്രയിലെ പാൽഗറിൽ നവംബർ 26, 27 തീയതികളിൽ നടക്കുന്ന അണ്ടർ 15 പെൺകുട്ടികളുടെ 360 കിലോ വിഭാഗത്തിൽ അനന്യ പി.ജെ,അതുല്യ പി.വി,എക്ഞ്ചൽ മരിയാ സുകേഷ്, ശ്രീനന്ദ കെ എന്നിവരും അണ്ടർ 13 പെൺകുട്ടികളുടെ 340 കിലോ വിഭാഗത്തിൽ അനന്യ അഭിലാഷ്, അൽക്ക ജൈമോൻ , ശിവപ്രിയ പുന്നപുള്ളി, അണ്ടർ 13 ആൺകുട്ടികളുടെ 380 കിലോ വിഭാഗത്തിൽ അശ്വിൻ കൃഷ്ണയുമാണ് ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നത്.

 2017 ൽ ആണ് കോടോത്ത് സ്കൂളിൽ കായികാദ്ധ്യാപക തസ്തിക നിലവിൽ വന്നത്. കെ.ജനാർദ്ദനൻ മാഷാണ് സ്കൂളിലെ കായികാദ്ധ്യാപകൻ, ഇദ്ദേഹത്തിന്റെയും, കോച്ച് ശ്രീധരൻ പരപ്പയുടെയും ചിട്ടയായ പ്രവർത്തനമാണ് കോടോത്ത് സ്കൂളിനെ സംസ്ഥാന, ദേശീയ തലം വരെ എത്തിച്ചത്.

ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ 20 ഓളം ദേശീയ മെഡൽ ജേതാക്കളേയും, 50 ഓളം സംസ്ഥാന മെഡൽ ജേതാക്കളേയും വാർത്തെടുക്കാൻ ഇദ്ദേഹത്തിനും കോച്ച് ശ്രീധരൻ പരപ്പക്കും കഴിഞ്ഞിട്ടുണ്ട്.


വടംവലിയിൽ 3 തവണ ജില്ലയിൽ ഓവർ ഓൾ ചാമ്പ്യൻമാരായിട്ടുണ്ട്. ജൂനിയർ സബ് ജൂനിയർ വിഭാഗങ്ങളിൽ വോളിബാൾ, ഹാൻഡ്മ്പോൾ, ഷട്ടിൽ ബാഡ്മിന്റൻ, എന്നീ ഇനങ്ങളിൽ സബ് ജില്ലാ ചാമ്പ്യൻ പട്ടവും സ്കൂളിലെത്തി. ഡിസ്ക്കസ് ത്രോയിൽ സംസ്ഥാന തലത്തിലും കായിക പ്രതിഭകൾ കരുത്ത് തെളിയിച്ചിട്ടുണ്ട്.

No comments