എയിംസ് കാസർഗോഡ് അനുവദിക്കണമെന്ന ആവശ്യവുമായി ബഹുജന റാലി സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കേരളത്തിന് കേന്ദ്രം അനുവദിക്കുന്ന എയിംസ് ആശുപത്രി കാസർകോട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പരസ്യപ്രതിഷേധം. എയിംസ് ഫോർ കാസർകോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു. കാസർകോട് ജില്ലയുടെ പേര് ഉൾപ്പെടുത്തി കേരളം പുതിയ പ്രൊപ്പോസൽ കൊടുക്കണമെന്നാണ് ആവശ്യം. എൻഡോസൾഫാൻ ദുരിതം , വിദഗ്ധ ചികിൽസയ്ക്ക് അനുയോജ്യമായ ആശുപത്രികൾ ഇല്ലാത്തത് , കോവിഡ് കാലത്തു കർണാടക അതിർത്തി അടച്ചപ്പോൾ നിരവധി പേർ ചികിൽസ കിട്ടാതെ മരിച്ച സംഭവങ്ങൾ ..ഇതെല്ലാം കണക്കിലെടുത്തു Aims കാസർകോട് തന്നെ സ്ഥാപിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കാസർകോടിന്റെ പേര് ഉൾപ്പെടുത്തിയ പുതിയ പ്രൊപ്പോസൽ കൊടുക്കണമെന്നാവശ്യപ്പെട്ട് കറുന്തക്കാട് മുതൽ പുതിയ ബസ് സ്റ്റാൻഡ് പരിസരം വരെ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു .
No comments