എസ്.സി-എസ്.ടി തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകുന്നതിൽ പ്രതിഷേധം: ആദിവാസി കോൺഗ്രസ് നേതൃത്വത്തിൽ രാജപുരം പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി
രാജപുരം: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം വൈകുന്നതില്‍ പ്രതിഷേധിച്ച് ആദിവാസി കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. ആദിവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുന്ദരന്‍ ഒരള അധ്യക്ഷനായിരുന്നു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍, ബി.അബ്ദുള്ള, എം.കെ.മാധവന്‍ നായര്‍, രതീഷ് കാട്ടുമാടം, സജി പ്ലാച്ചേരി, വി.കെ.ബാലകൃഷ്ണന്‍, മോഹനന്‍ കൊറത്തിക്കല്ല്, പ്രസന്നന്‍, പ്രഭാകരന്‍ കോട്ടക്കുന്ന് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.
No comments