ചിറ്റാരിക്കാലിലെ എൻ. ഡി. ജോസഫ് സഹകരണ ആശുപത്രി ഡിസംബർ ഒന്നിന് പ്രതിപക്ഷനേതാവ് നാടിനു സമർപ്പിക്കും..
വെള്ളരിക്കുണ്ട് :ചിറ്റാരിക്കാലിന്റെ നിറ സാനിധ്യമായിരുന്ന എൻ. ഡി. ജോസഫിന്റെ പേരിൽ ഇനി സഹകരണആശുപത്രിയും..
കാൽനൂറ്റാണ്ടായി വെള്ളരിക്കുണ്ടിൽ പ്രവർത്തിച്ചു വരുന്ന കെ. ജെ. തോമസ് മെമ്മോറിയാൽ കോ ഓപ്പറേറ്റിവ് ഹോസ്പ്പറ്റലിന്റെ സഹോദര സ്ഥാപനമായിട്ടാണ് മലയോര കുടിയേറ്റ മേഖ ലയുടെ വികസന ശില്പി കളിൽ ഒരാളായ എൻ. ഡി. ജോസഫിന്റ പേരിൽ ആധുനിക സൗകര്യങ്ങളോടെ ചിറ്റാരിക്കാലിൽ ആശുപത്രിപ്രവർത്തനം ആരംഭിക്കുന്നത്..
24 മണിക്കൂറും പ്രവർത്തിക്കുന്ന ഒ. പി. വിഭാഗവും ആധുനിക ലാബ്. ആഴ്ചയിൽ സ്‌പെഷലിസ്റ്റ് ഡോക്ടർ മാരുടെ സേവനം. സുസജ്ജമായ ഐ. പി. വിഭാഗം എന്നിവയോടെ ആരംഭിക്കുന്ന ആശുപത്രിഡിസംബർ മാസം ഒന്നിന് രാവിലെ പത്തു മണിക്ക് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നാടിനു സമർപ്പിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു..
എം. രാജ ഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും ഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസൽ എൻ. ഡി. ജോസഫിന്റെ ഫോട്ടോ അനാചാദനംചെയ്യും. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കൽ ലാബിന്റെയും സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. കെ. എ. ജോയി ഫാർമസിയും ഉത്ഘാടനം നിർവ്വഹിക്കും..
വിവിധ രാഷ്രീയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും..
ആതുര ശുശ്രൂഷ രംഗത്ത് മലയോരത്തെ പിന്നോക്കവാസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ. ജെ. തോമസ് മെമ്മോറിയൽ സഹകരണആശുപത്രിഭരണ സമിതി മറ്റൊരു ആശുപത്രികൂടി എന്നആശയത്തിൽ എത്തിയത്.
പാലിയേറ്റിവ് പരിചരണം ഉൾപ്പെടെ മെച്ചപ്പെട്ട ചികിത്സാ സൗകര്യം നൽകുക എന്നതാണ് ലക്ഷ്യ മെന്നും പൊതു ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കുന്നു വെന്നും ഭാരവാഹികൾ പറഞ്ഞു..
പത്ര സമ്മേളനത്തിൽ എൻ. ടി. ജോസഫ് സഹകരണആശുപത്രിപ്രസിഡന്റ് പി. ജി. ദേവ്. സെക്കട്ടറി കെ. ജെ. വർക്കി. മാനേജർ സി. കെ. ബാലകൃഷ്ണൻ നായർ ഡയരക്ടർ മാരായ മീനാക്ഷി ബാലകൃഷ്ണൻ. ഷോബി ജോസഫ്. ബാബു കോഹിനൂർ എന്നിവർ പരിപാടികൾ വിശദീകരിച്ചു...
No comments