ചിറ്റാരിക്കാല്‍ പാലാവയല് നിരത്തുംതട്ടില് കാടിറങ്ങിയെത്തിയ അഞ്ജാത ജീവി ആടുകളെ കടിച്ചുകൊന്നു
ചിറ്റാരിക്കാല്‍: പാലാവയല് നിരത്തുംതട്ടില് കാടിറങ്ങിയെത്തിയ അഞ്ജാത ജീവി ആടുകളെ കടിച്ചുകൊന്നു. പനച്ചിയില്‍ യോഹന്നാന്റെ വീട്ടിലെ ആടുകള്‍ക്കു നേരെയാണ് വന്യമൃഗത്തിന്റെ ആക്രമണം ഉണ്ടായത്.
30 കിലോ തൂക്കമുള്ള ഒരാടിനെ കടിച്ചുകൊല്ലുകയും ഒരു ആട്ടിന്‍ കുട്ടിയെയും പട്ടിക്കുഞ്ഞിനെയും കടിച്ചുകൊണ്ടുപോകുകയും ചെയ്തു. കാട്ടുപന്നികളുടെയും ആനകളുടെയും വിളയാട്ടത്തിനൊപ്പം മറ്റു ജീവികളും കാടിറങ്ങിവരുന്നത് കര്‍ഷകര്‍ക്ക് കടുത്ത ഭീഷണിയാകുകയാണ്. കഴിഞ്ഞദിവസം ആയന്നൂരിലെ തെക്കേപുരയില്‍ നാരായണന്റെ വീട്ടില്‍നിന്നും കൂറ്റന്‍ പെരുമ്ബാമ്ബിനെ നാട്ടുകാര്‍ പിടികൂടിയിരുന്നു.
No comments