Breaking News

ഫോൺ വിളിക്ക് ഇനി ചെലവേറും ; നിരക്ക് കുത്തനെ ഉയർത്താൻ ഒരുങ്ങി ടെലികോം കമ്പനികൾ


രാജ്യത്ത് ഫോണ്‍ കോള്‍ നിരക്കുകള്‍ വര്‍ധിച്ചേക്കും. ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ ടെല്‍ ആണ്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്.

നവംബര്‍ 26 വെള്ളിയാഴ്ച മുതല്‍ പ്രീ പെയ്ഡ് നിരക്കുകള്‍ എയര്‍ടെല്‍ 20 മുതല്‍ 25 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലികോം നെറ്റ് വര്‍ക്ക് 5 ജിയിലേക്ക് മാറുന്നതിന് മുമ്പായുള്ള നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനായാണ് നിരക്ക് വര്‍ധനയെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. പ്രീപെയഡ് ഉപഭോക്താക്കള്‍ക്ക് പിന്നാലെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കും നിരക്ക് വര്‍ധനവ് ഉണ്ടാകുമെന്നും കമ്പനി സൂചനകള്‍ നല്‍കുന്നു. എയര്‍ടെല്ലിന് പിന്നാലെ മറ്റ് ടെലികോം കമ്പനികളും നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് സുചനയും പുറത്തുവരുന്നുണ്ട്.


വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, എന്നിവയും ഉടന്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലികോം കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രക്ഷാ പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിരക്ക് വര്‍ധന. കമ്പനികളെ രാജ്യത്ത് നിലനിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ ഇടപെടലും നിരക്ക് വര്‍ധനയ്ക്ക് പിന്നിലുണ്ടെന്നാണ് സൂചന. മറ്റ് പ്രീപെയ്ഡ് വോയ്‌സ്, ഡാറ്റ ബണ്ടില്‍ഡ് പ്ലാനുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിയെ എയര്‍ടെല്‍ മിനിമം വോയ്‌സ് താരിഫ് പ്ലാന്‍ 79 രൂപയില്‍ നിന്ന് 99 രൂപയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.


No comments