Breaking News

വെള്ളരിക്കുണ്ട് മങ്കയം ചാലിങ്കര കോളനിയിൽ കുടിവെള്ള പദ്ധതിയും നടപ്പാലവും യാഥാർത്ഥ്യമാക്കി ബളാൽ ഗ്രാമപഞ്ചായത്ത്

 


വെള്ളരിക്കുണ്ട് : മങ്കയം ചാലിങ്കര പട്ടികവർഗ്ഗ കോളനിയിൽ തോട് കടക്കാൻ നടപ്പാലവും നടക്കാൻ നടപ്പാതയും കുടിക്കാൻ കുടിവെള്ളവും നൽകി ബളാൽ ഗ്രാമപഞ്ചായത്ത്‌.

പട്ടിക വർഗ്ഗ വികസനവകുപ്പിന്റെ സഹായത്തോടെയാണ് ബളാൽ പഞ്ചായത്ത്‌ ചാലിങ്കര പട്ടികവർഗ്ഗ കോളനിയിലെ 12 കുടുംബങ്ങളിലെ 50ഓളം പേർക്ക് ഗുണകരമാകുന്ന പദ്ധതി യാഥാർത്ഥ്യമാക്കിയത്.

14 ലക്ഷം രൂപയോളം ചിലവഴിച്ചു നിർമ്മിച്ച പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു.

പട്ടികവർഗ്ഗ വികസനഓഫീസർ. എ. ബാബു,സണ്ണി മങ്കയം, ഷൈനി സിബി,എസ്. ടി. പ്രമോട്ടർ മാരായ പി. ശാരദ,സുമ എന്നിവർ പ്രസംഗിച്ചു.

No comments