Breaking News

പെരുമ്പട്ട സ്കൂൾ ബസിന് എം.പിയുടെ പച്ചക്കൊടി


കുന്നുംകൈ: കാസർഗോഡ് എം.പി. രാജ് മോഹൻ ഉണ്ണിത്താന്റെ വികസന ഫണ്ടിൽ നിന്ന് പെരുമ്പട്ട സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ ഹയർ സെക്കണ്ടറിന് സ്കൂളിന് അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം  രാജ് മോഹൻ ഉണ്ണിത്താൻ എം.പി നിർവ്വഹിച്ചു. തുടർന്ന് സ്കൂൾ പരിസരത്ത് നടന്ന പൊതുയോഗം രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു . വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ അദ്ധ്യക്ഷയായി. സ്കൂളിന് വേണ്ടി തയ്യാറാക്കിയ വെബ്സൈറ്റ് ലോഞ്ചിംഗ് എം.പി. നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂളിന് സേവനം  ചെയ്ത വ്യക്തികളെ എം.പി ആദരിച്ചു.  വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി.സി. ഇസ്മായിൽ,  ബ്ലോക് പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, വാർഡ് മെമ്പർമാരായ  എം.വി. ലിജിന, ശരീഫ് വാഴപ്പള്ളി,  വി.കെ.പി ഹമീദലി, കരിമ്പിൽ കൃഷ്ണൻ,  പി.കെ.ലത്തീഫ്, ജാതിയിൽ ഹസൈനാർ, എം.അബൂബക്കർ, ടി.പി.ഖരീം, എ.വി.അബ്ദുൾ ഖാദർ ബി.ഐ വിഷ്ണു, പി.പി ഷിബു, എ.ജെ. ഷാജി, എം.സി. സലാം ഹാജി, കെ.വി നളിനി, വി.വി റഷീദ, വി.പി ഷാജഹാൻ, വി. ശ്രീജ പ്രസംഗിച്ചു

No comments