ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിച്ചാനടുക്കം കോട്ടപ്പാറയിൽ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
കാലിച്ചാനടുക്കം: ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിച്ചാനടുക്കം കോട്ടപ്പാറ വെച്ച് കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം സജിത്ത്. വി സ്വാഗതവും സംഘാടക സമിതി കൺവീനർ മഹേഷ് അധ്യക്ഷതയും വഹിച്ചു. DYFI പനത്തടി ബ്ലോക്ക് സെക്രട്ടറി സുരേഷ് വയമ്പ്, ബ്ലോക്ക് പ്രസിഡന്റ് ബി. സുരേഷ്, ബ്ലോക്ക് ട്രഷറർ ടി. വി. പവിത്രൻ, പ്രജിത്ത്, രഞ്ജിത്ത്, സിപിഐഎം കാലിച്ചാനടുക്കം ലോക്കൽ സെക്രട്ടറി ടി. വി. ജയചന്ദ്രൻ, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി സച്ചിൻ ഗോപു, ഷൈജൻ, എന്നിവർ സംസാരിച്ചു.പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. ഗോപാലകൃഷ്ണൻ, ലോക്കൽ കമ്മറ്റി അംഗങ്ങളായ സജികുമാർ, മധു കോളിയാർ, ഭാസ്കരൻ,ബ്ലോക്ക് കമ്മിറ്റിഅംഗങ്ങളായ വിഷ്ണു, ശിവപ്രസാദ്, ജഗന്നാഥ്, റിനീഷ്, ശ്രീജിത്ത്, ഇർഷാദ്, രഘുനാഥ് എന്നിവർ സംബന്ധിച്ചു
No comments