കാഞ്ഞങ്ങാട് വഴിയാത്രക്കാരൻ വാഹന അപകടത്തിൽ മരണപ്പെട്ടു ഇടിച്ച കാർ നിറുത്താതെ പോയി
കാഞ്ഞങ്ങാട് : കുളിയങ്കാലിൽ കാൽനടയാത്രക്കാരനെ കാറിടിച്ചു ഗുരുതരമായി പരിക്കേറ്റു റോഡിൽ കിടന്ന യുവാവിനെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നു ആറങ്ങാടിയിലെ യൂത്ത് വോയിസിന്റെ ആംബുലൻസിൻ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ലോട്ടറി വിൽപ്പനക്കാരൻ തോയമ്മൽ സ്വദേശി സുധിഷ് (37) മരണപ്പെട്ടത് മിക്ക ദിവസങ്ങളിലും ലോട്ടറി വിൽപ്പനയ്ക്കു ശേഷം കാൽനടയായി രാത്രി വൈകിയാണ് വീട്ടിൽ എത്താറുള്ളത് ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകട ശേഷം ഇടിച്ച കാർ നിറുത്താതെ പോയി
No comments