Breaking News

കാട്ടുപന്നിയുടെ അക്രമണത്തിൽ പരിക്കേറ്റ വെള്ളരിക്കുണ്ടിലെ യുവാവിന് അടിയന്തിര ചികിത്സയും സഹായവും എത്തിക്കണമെന്ന് കേരളാകോൺഗ്രസ്‌ (എം )


വെള്ളരിക്കുണ്ട് : കാട്ടുപന്നികളുടെ ആക്രമണം മൂലം വെള്ളരിക്കുണ്ടിൽ പരിക്കേറ്റ ദളിത്‌ ഫ്രണ്ട് (എം)ജില്ലാ ജനറൽ സെക്രട്ടറി സി. ആർ. രാജേഷിന്  അടിയന്തിര ചികിത്സയും, തുടർചികിത്സാ സൗകര്യവും ലഭ്യമാക്കണമെന്ന് കേരളാ കോൺഗ്രസ്‌ (എം )കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗം അധികാരികളോടാവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന കർഷകരുടെയും, പ്രദേശവാസികളുടെയും ഭീതിയും ആശങ്കയും അകറ്റാൻ വനം -വന്യജീവിവകുപ്പും, സർക്കാരും യുദ്ധകാലാ ടിസ്ഥാനത്തിൽ തയ്യാറാകണമെന്ന് വെള്ളരിക്കുണ്ടിൽ ചേർന്ന പാർട്ടി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.  ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ  ന്റെ അധ്യക്ഷതയിൽ പാർട്ടി സ്റ്റീയറിങ് കമ്മിറ്റി അംഗം ടോമി കെ തോമസ്,ദളിത്‌ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ, സംസ്ഥാന ജനറൽ സെക്രട്ടറി ബാബുമണക്കാപറമ്പിൽ, പാർട്ടി ജില്ലാ ഭരവാഹികളായ ചാക്കോ തെന്നിപ്ലാക്കൽ, ജോയ് മൈക്കിൾ, ഷാജി വെള്ളവെള്ളംകുന്നേൽ, ബിജു തുലിശ്ശേരി, ജെയിംസ് മാറൂർ, ജോസ് കാക്കക്കൂടുങ്കൽ, ഇ എൽ. ടോമി. മാത്യുകാഞ്ഞിരത്തിങ്കൽ, ജോസ് ചെന്നക്കാട്ടുകുന്നേൽ, രഞ്ജിത് പുളിയക്കാടൻ, ജോസ് പോണ്ടാനം, ടോമി മണിയം തോട്ടം, തങ്കച്ചൻ വടക്കേമുറി തുടങ്ങിയവർ സംസാരിച്ചു.

No comments