Breaking News

ശിശു ദിനാഘോഷം : കുട്ടികൾക്കായി വിവിധ മത്സരങ്ങൾ കാസർകോട് ജില്ലക്കാരായ കുട്ടികൾക്ക് പങ്കെടുക്കാം


ശിശു ദിനാഘോഷങ്ങളുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് കുട്ടികൾക്കായി വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 12നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഓൺലൈനായി പ്രസംഗ മത്സരം, ക്വിസ് മത്സരം, പ്രബന്ധരചന മത്സരം എന്നിവയും 12 വയസിനു താഴെയുള്ള കുട്ടികൾക്കായി സ്വാതന്ത്ര്യ സമര നേതാക്കളെ അനുസ്മരിപ്പിക്കുന്ന ഫാൻസി ഡ്രസ്  മത്സരവുമാണ് സംഘടിപ്പിക്കുന്നത്. കാസർകോട്  ജില്ലക്കാരായ കുട്ടികൾക്ക് പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 12 നകം പേര്, വയസ്, മേൽവിലാസം, ഫോൺ നമ്പർ, മത്സര ഇനം എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ dcpuprograms@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 9061357776 എന്ന നമ്പറിൽ വാട്ട്‌സാപ്പ് സന്ദേശമായോ ലഭ്യമാക്കണം.

No comments