Breaking News

'കരുതലോടെ മുന്നോട്ട്' കീഴ്മാല ഏ.എൽ.പി സ്ക്കൂളിന് കിനാവൂർ ഗവ. ഹോമിയോ ഡിസ്പൻസറി ഹോമിയോ പ്രതിരോധ മരുന്നുകൾ നൽകി


ചോയ്യങ്കോട്: സ്കൂൾ കുട്ടികൾക്കായുള്ള ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് ആഴ്സനിക്കം ആൽബം 30, വിതരണം ചെയ്യുന്ന 'കരുതലോടെ മുന്നോട്ട്' പദ്ധതിയുടെ ഭാഗമായി, കീഴ്മാല എ.എൽ.പി സ്ക്കൂളിന് മരുന്ന് വിതരണം ചെയ്തു.

കിണാവൂർ ഗവ.ഹോമിയോ ഡിസ്‌പെൻസറി മെഡിക്കലോഫീസർ ഡോ. രാജേഷ് കരിപ്പത്തിൽ നിന്നും സ്ക്കൂൾ പ്രധാനധ്യാപിക എൻ.എം പുഷ്പലത മരുന്ന് ഏറ്റുവാങ്ങി.

സ്കൂളിൽ മരുന്ന് ആവശ്യമായ 57 വിദ്യാർത്ഥികൾക്കുള്ള മരുന്നാണ് പ്രഥാനധ്യാപിക ഏറ്റുവാങ്ങിയത്.

കിനാനൂർ കരിന്തളം പഞ്ചായത്തിൽ മരുന്നു ആവശ്യമുള്ള സ്കൂൾ അധികാരികൾ കിനാവൂർ ഗവ.ഹോമിമോ ഡിൻസ്പൻസറിയുമായി ബന്ധപ്പെടണമെന്ന് മെഡിക്കലോഫീസർ അറിയിച്ചു.

No comments