Breaking News

'കേരളബാങ്കിലെ കളക്ഷൻ ഏജൻ്റുമാരെ ജീവനക്കാരാക്കണം': ലോൺ&ഡെപ്പോസിറ്റ് കളക്ടേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ പ്രവർത്തക കൺവെൻഷൻ കാഞ്ഞങ്ങാട് സമാപിച്ചു


കാഞ്ഞങ്ങാട് : കേരള ബാങ്കിലെ നിക്ഷേപ-വായ്പ കലക്ഷൻ ഏജൻറ്മാരുടെ സേവന, വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നും ഇവർക്കായി ശമ്പളസ്കെയിലോട് കൂടിയ തസ്തിക അനുവദിക്കണമെന്നും  ലോൺ ആൻഡ് ഡെപ്പോസിറ്റ് കളക്ടേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.

കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡൻറ് ടി.വി.ലിസി അധ്യക്ഷയായി. ചടങ്ങിൽവച്ച് ബാങ്ക് ഡയറക്ടർ സാബു അബ്രഹാമിനെ ആദരിച്ചു.

സംസ്ഥാന ആക്ടിങ് സെക്രട്ടറി ലക്ഷ്മണൻ ഉപഹാരം നൽകി. സിഐടിയു ഏരിയ സെക്രട്ടറി കെ. വി. രാഘവൻ,  ഡി ബി ഇ എഫ് ജില്ലാ സെക്രട്ടറി കെ. രാജൻ എന്നിവർ പ്രസംഗിച്ചു.

ജില്ലാ സെക്രട്ടറി കെ.വി ബാലകൃഷ്ണൻ സ്വാഗതവും  ട്രഷറർ കെ.എസ്  ശിവശങ്കരൻ നന്ദിയും പറഞ്ഞു

No comments