Breaking News

'ഇരുമ്പുല്പന്നങ്ങളുടെ വില വർദ്ധനവും അനധികൃത സൈറ്റ് വർക്കേർസിന്റെ കടന്നുകയറ്റവും നിയന്ത്രിക്കണം': കേരളാ അയേൺ ഫാബ്രിക്കേഷൻ& എഞ്ചിനീയറിങ് യൂണിറ്റ് അസോസിയേഷൻ പരപ്പ ബ്ലോക്ക് സമ്മേളനം സമാപിച്ചു


പരപ്പ: ഇരുമ്പുല്പന്നങ്ങളുടെ വില വർദ്ദനവും അനധികൃത സൈറ്റ് വർക്കേർസിന്റെ കടന്നുകയറ്റവും നിയന്ത്രിച്ച് വെൽഡിംങ് വ്യവസായ മേഖലയെ സംരക്ഷിക്കണമെന്ന് കേരളാ അയേൺ ഫാബ്രിക്കേഷൻ ആന്റ് എഞ്ചിനീയറിങ് യൂനിറ്റ് അസോസിയേഷൻ പരപ്പ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. 

 ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സാജു ജോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉത്ഘാടനം ചെയ്തു. സംസ്ഥാന ജോ: സെക്രട്ടറി എം. സജേഷ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സി.വി സത്യാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.വി സുഗതൻ ഇൻഷ്വറൻസ് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ ഭാരവാഹികളായ ഒ.പി.ടി പത്മനാഭൻ, പി.ദിനേശൻ, കെ.ഗംഗാധരൻ, ബാബു ബാലകൃഷ്ണൻ, മണികണ്ഠൻ, എം ഗോപിനാഥൻ, എന്നിവർ സംസാരിച്ചു തോമസ് രാമച്ചനാട്ട് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബിജു മാത്യു വരവ് - ചിലവ് കണക്കുകളും അവതരിപ്പിച്ചു. കെ ജെ  അനീഷ്  സ്വാഗതവും ജോയിച്ചൻ റോട്ടെക്ക് നന്ദിയും പറഞ്ഞു.

      പുതിയ ഭാരവാഹികളായി ഷിബു ജപമാല (പ്രസിഡന്റ്), കെ.ജെ അനീഷ് (സെക്രട്ടറി), രതീഷ് മുട്ടത്ത് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

No comments