Breaking News

പുതിയ തുടക്കം കുറിച്ച് കോൺഗ്രസ്‌ യൂണിറ്റ് കമ്മിറ്റി രൂപീകരണം കൊന്നക്കാട് ഡിവിഷനിൽ 124മത് ബൂത്തിൽ കസബ യൂണിറ്റ് രൂപകരിച്ചുകൊണ്ട് തുടക്കം കുറിച്ചു


കൊന്നക്കാട് :സെമി കേടർ സ്വാഭാവത്തിലെക്ക് കോൺഗ്രസ്‌ മാറുന്നതിന്റെ സൂചന നൽകി കോൺഗ്രസ്‌ യൂണിറ്റ് കമ്മറ്റികൾ സജീവമാകുന്നു. കോൺഗ്രസ്‌ ന്റെ ശക്തി കേന്ദ്രമായ മലയോര പഞ്ചായത്തുകളിൽ കോൺഗ്രസ്‌ പ്രവർത്തകർ ആവേശത്തോടെയാണ് ഈ തീരുമാനം സ്വീകരിച്ചിട്ടുള്ളത്. ബളാൽ മണ്ഡലത്തിലെ കൊന്നക്കാട് ഡിവിഷനിൽ ആദ്യ യൂണിറ്റ് രൂപീകരണം ഇന്ന് നടന്നു.124മത് ബൂത്തിൽ കസബ യൂണിറ്റ് രൂപകരിച്ചുകൊണ്ട് തുടക്കം കുറിച്ചു. മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകൻ ജോർജ് കടവൻ പതാക ഉയർത്തി. ഡി സി സി മെമ്പർ എൻ ടി വിൻസെന്റ് അധ്യക്ഷത വഹിച്ചു. ആൻഡ്രൂസ് വട്ടക്കുന്നേൽ യൂണിറ്റ് കമ്മറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. ഡാർലിൻ ജോർജ്, പി സി രഘു നാഥൻ, മോൻസി ജോയ്, അനൂപ് വട്ടക്കയം, സിറിൽ, സീത ലക്ഷ്മി, തങ്കച്ചൻ തുളുമ്പൻ മാക്കൽ എന്നിവർ സംസാരിച്ചു.

No comments