Breaking News

രൂപീകരണത്തിൻ്റെ മൂന്നാം വാർഷികം: ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മലബാർ മൾട്ടിസ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കള്ളാറിലെ കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി


മാലക്കല്ല്: കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന മലബാർ മൾട്ടിസ്റ്റേറ്റ് ആഗ്രോ  കോ- ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരണത്തിൻ്റെ മൂന്നാമത് വാർഷികത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയാണ് സൊസൈറ്റി ഭരണസമിതിയും  ജീവനക്കാരും.കണ്ണൂർ കാസർഗോഡ് ജില്ലകളിലായി സഹകരണസംഘത്തിൻ്റെ 20 ശാഖകളിലും ജീവകാരുണ്യപ്രവർത്തനങ്ങൾ നടന്നു. മാലക്കല്ല് ശാഖ കള്ളാർ ഗ്രാമപഞ്ചായത്തിലെ കിടപ്പിലായരോഗികൾക്ക് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി. സൊസൈറ്റി പ്രസിഡൻ്റ് ശ്രീ.രാഹുൽചക്രപാണിയാണ് ഉപകരണങ്ങൾ കൈമാറിയത്. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ടി.കെ.നാരായണൻ ,പഞ്ചായത്ത് സെക്രട്ടറി ശ്രീ ബാലകൃഷ്ണൻ എന്നിവർ ചേർന്ന് ഉപകരണങ്ങൾ ഏറ്റ് വാങ്ങി.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി പ്രിയ ഷാജി, വികസന കാര്യസ്ഥിരം സമിതി അധ്യക്ഷൻ ശ്രീ.കെ.ഗോപി, സൊസൈറ്റി റീജണൽ മാനേജർ ശ്രീ ജയകുമാർ, മാലക്കല്ല് ശാഖ മാനേജൻ ശ്രീ,സന്തോഷ്, ഒടയംചാൽ ശാഖാ മാനേജർ ശ്രീ മനോജ് തുടങ്ങിയവർ സംസാരിച്ചു.സൊസൈറ്റിയുടെ  ബേഡഡുക്ക  ശാഖയുടെ നേതൃത്വത്തിൽ ബേഡകം താലൂക്ക് ആശുപത്രിയിലെ പ്രസവവാർഡിൽ കുടിവെള്ള സംവിധാനവും ഒരുക്കി. സൊസൈറ്റിയുടെ ഒടയംചാൽ ശാഖയിൽ ഗ്രാമശ്രീ ലോൺമേളയും നടന്നു.

No comments