Breaking News

കാരുണ്യത്തിന്റെ കൈതാങ്ങ് ആയി കൊന്നക്കാട് സ്റ്റാർ കൈത്താങ്ങ് വാട്സാപ് കൂട്ടായ്മ ; കൂട്ടായ്മയുടെ ആറാമത്തെ സഹായധന വിതരണം മാലോത്ത് വില്ലേജ് ഓഫീസർ ശ്യാം കെ എസ് നിർവഹിച്ചു


കൊന്നക്കാട് :രോഗികൾക്കും, അശരണർക്കും സഹായത്തിന്റെ കാരുണ്യ സ്പർശംമായി വീണ്ടും സ്റ്റാർ കൈത്താങ്ങ് വാട്സാപ് കൂട്ടായ്മ. കൊന്നക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാട്സാപ് കൂട്ടായ്മയുടെ ആറാമത്തെ സഹായധന വിതരണം മാലോത്ത് വില്ലേജ് ഓഫീസർ ശ്യാം കെ എസ് നിർവഹിച്ചു. കൊന്നക്കാട് പൈതൃകം ഹെറിട്ടെജിൽ നടന്ന ചടങ്ങിൽ അർഹരായ രണ്ട് പേർക്ക് ഉള്ള സഹായ തുക ബാളാൽ പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ ഏറ്റുവാങ്ങി. കൂട്ടായ്മ പ്രസിഡന്റ്‌ ഹരികുമാർ അധ്യക്ഷത വഹിച്ചു.പ്രമോദ് എൻ ഈശ്വര പ്രാർത്ഥന ചൊല്ലി തുടങ്ങിയ ചടങ്ങിൽ ഡാർലിൻ ജോർജ് കടവൻ സ്വാഗതം പറഞ്ഞു. സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, സജിത്ത് ദേവ്, ദിബാഷ് ജി,ഷാജി തൈലമാക്കൽ, അനീഷ്, ഗോപാലകൃഷ്ണൻ, സുരേഷ് പത്രവളപ്പിൽ, എന്നിവർ ആശംസകൾ അർപ്പിച്ചു. ജോസ് പി കെ നന്ദി പറഞ്ഞു.

No comments