Breaking News

കേരള സ്ക്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ കമ്പല്ലൂർ ബ്രാഞ്ച് സമ്മേളനം സമാപിച്ചു


കണ്ണിവയൽ :കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ് ടി എ യുടെ മുപ്പത്തിയൊന്നാമത്  കമ്പല്ലൂർ ബ്രാഞ്ച് സമ്മേളനം സമാപിച്ചു. ജിയുപിഎസ് കണ്ണിവയലിൽ ചേർന്ന  ബ്രാഞ്ച് സമ്മേളനം ജില്ലാ നിർവാഹക സമിതി അംഗം വി കെ റീന ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് വൈസ് പ്രസിഡന്റ് പി രതീഷ് പതാക ഉയർത്തി. ശുഭ പി പി രക്തസാക്ഷി പ്രമേയവും ഊർമ്മിള സി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം പി രവി  സംഘടനാ റിപ്പോർട്ടും ബ്രാഞ്ച് സെക്രട്ടറി ലതാഭായ് കെ ആർ പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻറ് എ ആർ വിജയകുമാർ മറുപടി പ്രസംഗം നടത്തി. ജില്ലാ കമ്മിറ്റി അംഗം പി ജനാർദനൻ , കെ  വസന്തകുമാർ , എം ബിജു , പി പത്മനാഭൻ , ഷൈജു സി , ശ്രീചിത്ര സോമൻ എന്നിവർ സംസാരിച്ചു.


സമ്മേളനം തെരഞ്ഞെടുത്ത പുതിയ ഭാരവാഹികൾ

പ്രസിഡൻറ് - പി രതീഷ് 

സെക്രട്ടറി - ലതാഭായ് കെ ആർ 

ട്രഷറർ -  കെ. പി. സജി

No comments