വിലക്കയറ്റവും വൈദ്യുതി ചാർജ് കൂട്ടാനുള്ള ശ്രമവും സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ നിന്നും പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധസമരങ്ങൾ സംഘടിപ്പിക്കും ; കേരള യൂത്ത് ഫ്രണ്ട് കാസർകോട് ജില്ലാ കമ്മിറ്റി
കാസർകോഡ് : നിത്യ ഉപയോഗ സാധനങ്ങളുടെ വിലക്കയറ്റതോടൊപ്പം വൈദ്യുതി ചാർജ് കൂട്ടാൻ ശ്രമിക്കുന്നതും കേരളത്തിലെ ജനങ്ങളിൽ ആശങ്ക ഉളവാക്കി ഇരിക്കുകയാണ് ദൈനംദിന ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നറിയാതെ ജനങ്ങൾ വിഷമിച്ചു നിൽക്കുമ്പോഴാ ണ് സർക്കാരിന്റെ ഈ ജനദ്രോഹ നടപടി ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് കേരള യൂത്ത് ഫ്രണ്ട് കാസർകോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു ഇന്നു ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിലാണ് ഇതിനെ സംബന്ധിച്ചുള്ള തീരുമാനമുണ്ടായത് ജനദ്രോഹപരമായ നടപടികളിൽനിന്ന് സർക്കാർ മാറി ചിന്തിച്ചില്ലങ്കിൽ അതിശക്തമായ സമരമുഖത്തേക്ക് തന്നെ പോകേണ്ടി വരുമെന്ന് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പ്രിൻസ് ജോസഫ് അഭിപ്രായപ്പെട്ടു യോഗം കാസർകോട് ജില്ലാ പ്രസിഡന്റ് ശ്രീ ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് പ്രിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു യൂത്ത് ഫ്രണ്ട് ജില്ലാസെക്രട്ടറി ഷോബി ഫിലിപ്പ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിനോയ് വള്ളോപ്പള്ളി മനോജ് വലിയ പ്ലാക്കൽ അമൽ ജോർജ് സ്റ്റെഫി എന്നിവർ യോഗത്തിൽ സംബന്ധിച്ചു ഡിസംബർ അഞ്ചിന് ജില്ലാ നേതൃയോഗം കാഞ്ഞങ്ങാട് വെച്ച് നടത്തുവാനും യോഗത്തിൽ തീരുമാനമായി
No comments