ഇന്ധനവില വർദ്ധനവ്: സി.പി.ഐ.എം ഏരിയാ കമ്മറ്റി നേതൃത്വത്തിൽ വെള്ളരിക്കുണ്ടിലും രാജപുരത്തും പ്രതിഷേധ ധർണ്ണ നടത്തി
വെള്ളരിക്കുണ്ട്: പെട്രോൾ ഡീസൽ പാചകവാതക വിലവർധനവിനെതിരെ സിപിഐഎം സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം എളേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം പി അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. എളേരി ഏരിയ സെക്രട്ടറി എ.അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. ബളാൽ ലോക്കൽ സെക്രട്ടറി സാബു കെ.സി സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം പി.ആർ ചാക്കൊ, ഏരിയാ കമ്മിറ്റി അംഗം ടി.പി തമ്പാൻ, കെ പി നാരായണൻ എന്നിവർ സംസാരിച്ചു
സിപിഐഎം പനത്തടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരം ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. പനത്തടി ഏരിയ സെക്രട്ടറി എം വി ക്യഷ്ണൻ സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗം ടി.കോരൻ അദ്ധ്യക്ഷ വഹിച്ചു, ജില്ല കമ്മിറ്റി അംഗം ഒക്ലാവ് ക്യഷ്ണൻ,ഏരിയകമ്മിറ്റി അംഗങ്ങളായ ,പി ദാമോധരൻ, യു ഉണ്ണികൃഷ്ണൻ, യു തമ്പാൻനായർ, പി.ജി മോഹനൻ, എം.സി മാധവൻ, ഏ.സി മാത്യു, ഷാലുമാത്യു, ജയചന്ദ്രൻ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സുരേഷ് വയമ്പ് എന്നിവർ ധർണ സമരത്തിൽ സംസാരിച്ചു.
No comments