Breaking News

'അനധികൃത വെൽഡിംങ് ജോലികൾ നിരോധിക്കുക': അയേൺ ഫാബ്രിക്കേഷൻ& എഞ്ചിനീയറിംഗ് അസോസിയേഷൻ കാഞ്ഞങ്ങാട് ബ്ലോക്ക് സമ്മേളനം


കാഞ്ഞങ്ങാട് :  അനധികൃത വെൽഡിങ് ജോലികൾ നിരോധിക്കണമെന്ന് കേരളാ അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷൻ  കാഞ്ഞങ്ങാട് ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. കൂടാതെ ഇരുമ്പുൽപ്പന്നങ്ങളുടെ വില വർദ്ധന അവസാനിപ്പിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

       മാവുങ്കൽ നന്ദനം നടത്തിയ യോഗത്തിൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.വി സത്യാനന്ദൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ. വി സുഗതൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഒ.പി.ടി പത്മനാഭൻ, പി.ദിനേശൻ, ജില്ലാ ജോ.സെക്രട്ടറിമാരായ സാജു ജോസ്, കെ.ഗംഗാധരൻ, ജില്ലാക്കമ്മിറ്റി അംഗങ്ങളായ ഗോപിനാഥൻ,  പി.വി രവീന്ദ്രൻ, പി. വി മുരളീധരൻ, ബാബു കരിങ്ങാട്ട്, വി.സി തോമസ്, യു.ആർ സുരേഷ് എന്നിവർ പ്രസംഗിച്ചു. പി.വിജയകുമാർ വരവ് - ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി ബാബു ബാലകൃഷ്ണൻ സ്വാഗതം ജോ: സെക്രട്ടറി വി.കെ പ്രകാശൻ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി കെ.വി സുരേന്ദ്രൻ (പ്രസിഡന്റ്), ബാബു ബാലകൃഷ്ണൻ (സെകട്ടറി), പി. കണ്ണനുണ്ണി ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

No comments