Breaking News

'വെള്ളരിക്കുണ്ട് തെക്കേബസാറിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം': കക്കയം ചാമുണ്ഡേശ്വരി ദുർഗ്ഗാ ക്ഷേത്ര മാതൃസമിതി

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പരിസരപ്രദേശങ്ങളിൽ തെരുവ് വിളക്ക് ഇല്ലാത്തതുകൊണ്ട് പുലർച്ചെ യാത്ര ചെയ്യുന്ന യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യം പരിഗണിച്ചുകൊണ്ട് ടൗണിൽ പോസ്റ്റോഫിസിനു മുൻപിലും തേക്കേ ബസാറിലും മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന്‌ ക്ഷേത്രം മാതൃവേദി ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി രമണി ഭാസ്കരനെയും സെക്രട്ടറിയായി തങ്കമണി രാമകൃഷ്ണനെയും ട്രഷററായി ഓമന നാരായണനെയും തിരഞ്ഞെടുത്തു. ക്ഷേത്രം പ്രസിഡണ്ട് പി വി ഭാസ്കരൻ, സെക്രട്ടറി പി ടി നന്ദകുമാർ, മിനി രവീന്ദ്രൻ, സരസ്വതി അമ്മ തുടങ്ങിയവർ സംസാരിച്ചു

No comments