Breaking News

കേരളത്തിൽ 2423 പേർക്ക് കൊവിഡ്; മരണം 15 മരണനിരക്ക് കുറയ്ക്കാൻ അടിയന്തര നടപടി വേണം; 8 സംസ്ഥാനങ്ങൾക്ക് കേന്ദ്ര മുന്നറിയിപ്പ്
കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂര്‍ 192, കണ്ണൂര്‍ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ 99, മലപ്പുറം 98, ഇടുക്കി 88, വയനാട് 67, പാലക്കാട് 64, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


കഴിഞ്ഞ 24 മണിക്കൂറിനിടെ 58,459 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,10,680 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,07,074 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3606 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 172 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 19,835 കൊവിഡ് കേസുകളില്‍, 10.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 149 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,441 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 108 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2879 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 484, കൊല്ലം 420, പത്തനംതിട്ട 119, ആലപ്പുഴ 87, കോട്ടയം 183, ഇടുക്കി 87, എറണാകുളം 567, തൃശൂര്‍ 171, പാലക്കാട് 111, മലപ്പുറം 110, കോഴിക്കോട് 258, വയനാട് 64, കണ്ണൂര്‍ 176, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 19,835 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,76,535 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
കൊവിഡ് കേസുകൾ പെട്ടെന്ന് വർധിക്കുന്ന 8 സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ മുന്നറിയിപ്പ്. 14 നഗരങ്ങളിലെ വർധന ചൂണ്ടിക്കാട്ടി കത്തയച്ച കേന്ദ്രം അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വലിയ നഗരങ്ങളിലും പരിസരപ്രദേശത്തും ഒമിക്രോൺ കേസുകൾ അതിവേഗം വർധിക്കുന്നു. മരണനിരക്ക് കുറയ്ക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

ഡൽഹിയുടെ GRAP മോഡൽ രാജ്യത്തുടനീളം കൊണ്ടുപോകാനുള്ള ആശയവും പരിഗണനയിലുണ്ടെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഡൽഹിയിൽ ഒമിക്രോൺ സമൂഹവ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ. യാത്രാ പശ്ചാത്തലം ഇല്ലാത്തവർക്കും ഒമിക്രോൺ ബാധിക്കുന്നു. കൊവിഡ് സ്ഥിരീകരിച്ചവരിൽ 46% ഒമിക്രോൺ രോഗികളാണെന്നും മന്ത്രി പറഞ്ഞു.


ഒമിക്രോൺ കേസുകളുടെ എണ്ണം 1,000 ന് അടുത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനം കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഇന്ന് രാവിലെ വരെ ഇന്ത്യയിൽ 961 ഒമൈക്രോൺ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ 263 എണ്ണവും ഡൽഹിയിലാണ്. മഹാരാഷ്ട്ര (257), ഗുജറാത്ത് (97), രാജസ്ഥാൻ (69), കേരളം (65) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകൾ. 24 മണിക്കൂറിനുള്ളിൽ ഒമിക്രോൺ കേസുകളിൽ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

No comments