പാണത്തൂര്‍ ലോറി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എംപി സഹായധനം നൽകി
പാണത്തൂര്‍: പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍ മരണപ്പെട്ട ലോഡിംഗ് തൊഴിലാളികളുടെ ഭവനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി സന്ദര്‍ശിച്ചു. അപകടത്തില്‍ മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 10,000 രൂപവീതം എംപി സഹായം നല്കി. നാല് വീട്ടിലും നല്‍കാനുള്ള ചെക്ക് എംപി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിനെ ഏല്‍പ്പിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു. സ്ഥലം എംഎല്‍എയോട് സംസാരിച്ച് സര്‍വ്വകക്ഷി യോഗം കൂടി പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ സഹായധനം സ്വരൂപിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും എംപി അറിയിച്ചു.
അപകടം നടന്ന സ്ഥലവും എംപി സന്ദര്‍ശിച്ചു. നിരന്തരം അപകടത്തിന് കാരണമാകുന്ന പാണത്തൂര്‍ പരിയാരം റോഡിന്റെ അപാകതകള്‍ പരിഹരിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തും എന്നും രാജ് മോഹന്‍ ഉണ്ണിത്താന് എംപി പറഞ്ഞു.
ഡിസിസി സെക്രട്ടറി പി.വി. സുരേഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന് ജോസഫ്, ജോണി തോലമ്ബുഴ, മധു റാണിപുരം, എം.എം.തോമസ്, യോഗേഷ് കുമാര്‍, അരുണ്‍ ജാനു, സണ്ണി ഇലവുങ്കല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
No comments