Breaking News

കള്ളാർ കാപ്പുങ്കര ചെക്ക് ഡാം ബ്രിഡ്ജ് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു


രാജപുരം: കാർഷിക ആവശ്യങ്ങൾക്കായി കൂടുതൽ ജലസേചന പദ്ധതികൾ ആരംഭിക്കുമെന്ന് കാപ്പുങ്കര ചെക്ക് ഡാം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു കൊണ്ട് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ശുദ്ധജല ലഭ്യത  വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ബ്രഹത് പദ്ധതികൾ ആരംഭിക്കും എന്നും ഇദ്ദേഹം പറഞ്ഞു.ഇ.ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനിയർ (ഇൻ ചാർജ് ) പി.രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു.കാസറഗോഡ് വികസന പാക്കേജ് സ്പെഷ്യൽ ഓഫിസർ ഇ.പി രാജമോഹൻ, ഇറിഗേഷൻ സൂപ്രണ്ട് ബാലകൃഷ്ണൻ മണ്ണാർക്കല്ല്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ, ബ്ലോക്ക് മെമ്പർ ജോസ് മാവേലി, വാർഡ് മെംബർ വി.സവിത, സി പി എം രാജപുരം ലോക്കൽ സെക്രട്ടറി എ.കെ രാജേന്ദ്രൻ, സി പി ഐ കള്ളാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി രത്നാകരൻ നമ്പ്യാർ, ബിജെപി ജില്ലാ സെക്രട്ടറി എൻ.മധു, കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ, എന്നിവർ പ്രസംഗിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡൻറ് ടി.കെ നാരായണൻ സ്വാഗതവും അസിസ്റ്റൻറ് എഞ്ചിനിയർ ബാബു രാജൻ കുളങ്ങര നന്ദിയും പറഞ്ഞു.

No comments