Breaking News

പരപ്പ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമവും കുറുഞ്ചേരിത്തട്ട് ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനവും മന്ത്രി ചിഞ്ചുറാണി നിർവ്വഹിച്ചു


പെരിയങ്ങാനം: പരപ്പ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമവും കുറുഞ്ചേരിത്തട്ട് ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനവും കുറുഞ്ചേരിത്തട്ട് ക്ഷീരോല്‍പാദക സഹകരണ സംഘം പരിസരത്ത് മന്ത്രി ചിൻഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
പാലുല്പാദനത്തിൽ കേരളം സ്വയം പര്യാപ്തത നേടും കേരളത്തിനാകെ ആവശ്യമായ പാൽ മലബാർ മേഖലയിൽ നിന്ന് ഉൽപാദിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി പറഞ്ഞു.
ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാഥിതിയായി. ക്ഷീരവികസന ഓഫീസർ പി.വി മനോജ് സ്വാഗതം പറഞ്ഞു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, വാർഡ് മെമ്പർ മനോജ് തോമസ് സംസാരിച്ചു


പരിപാടിയോടനുബന്ധിച്ച് കന്നുകാലി പ്രദർശനം, കർഷകരെ ആദരിക്കൽ, ഫോഡർ എക്സിബിഷൻ, വിവിധ ക്ലാസുകൾ, മത്സരങ്ങൾ എന്നിവയും നടന്നു.

No comments