Breaking News

പെരിയ കേന്ദ്ര സർവ്വകലാശാല ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയയിലെത്തി


പെരിയ: കേരള കേന്ദ്ര സർവ്വകലാശാല ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ  രാഷ്ട്രപതി രാം നാഥ് കോവിന്ദ് പെരിയയിലെത്തി.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ, ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാ പോലീസ് മേധാവി പി ബി രാജീവ് എന്നിവർ ചേർന്ന്  കേന്ദ്ര സർവ്വകലാശാല ഹെലിപാഡിൽ രാഷ്ട്രപതിയെ  സ്വീകരിച്ചു.


കേരള കേന്ദ്ര സര്‍വ്വകലാശാല പെരിയ ക്യാമ്പസ്സില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വൈകിട്ട്  3.30 നടക്കുന്ന അഞ്ചാമത് ബിരുദദാന സമ്മേളനത്തിൽ  രാഷ്ട്രപതി മുഖ്യാതിഥിയാകും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സംസ്ഥാന തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ എന്നിവര്‍ സംബന്ധിക്കും.വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വരലു അധ്യക്ഷത വഹിക്കും.രജിസ്ട്രാര്‍ ഡോ. എന്‍. സന്തോഷ് കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, സര്‍വ്വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍സ് കമ്മറ്റി അംഗങ്ങൾ, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ഡീനുമാര്‍, വകുപ്പുമേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരാകും.

No comments