Breaking News

ബളാൽ ഗ്രാമപഞ്ചായത്ത്‌ വയോജനങ്ങൾക്ക് കട്ടിലുകൾ നൽകി


വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്ത്‌ 2021-22- വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു.

റിപ്പബ്ലിക് ദിനത്തിൽ പഞ്ചായത്തിലെ 41 വയോജനങ്ങൾക്കാണ് കട്ടിലുകൾ നൽകിയത്.

പരിപാടി പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷതവഹിച്ചു.

സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ. ടി. അബ്ദുൾ കാദർ. പി. പത്മാവധി. പഞ്ചായത്ത്‌ അംഗങ്ങൾ ആയ ദേവസ്യ തറപ്പേൽ.വിനു കെ. ആർ. ജോസഫ് വർക്കി. പി. സി. രഘു നാഥൻ നായർ. കെ. വിഷ്ണു. സന്ധ്യ ശിവൻ. ബിൻസി ജെയിൻ. മോൻസി ജോയി. ശ്രീജ രാമചന്ദ്രൻ. എം. അജിത. ജെസ്സി ചാക്കോ.ഐ. സി. ഡി എസ്. സൂപ്പർ വൈസർ ജിനി എന്നിവർ പങ്കെടുത്തു.


ആദ്യ ഘട്ടത്തിൽ ജനറൽ വിഭാഗത്തിനാണ് നൽകിയത്. എസ്. ടി. വിഭാഗത്തിൽ വരുന്ന വയോജങ്ങൾക്ക് വരും ദിവസങ്ങളിൽ കട്ടിലുകൾ നൽകും.

No comments