കണ്ണൂർ-മംഗളുരു മെമു ട്രെയിൻ ഓടിത്തുടങ്ങി, കാഞ്ഞങ്ങാട്ടും നീലേശ്വരത്തും വരവേൽപ്പ് നൽകി
കാഞ്ഞങ്ങാട് : റിപ്പബ്ലിക് ദിനത്തില്‍ പുതുതായി ഓടിത്തുടങ്ങിയ കണ്ണൂര്‍-മംഗളുരു മെമു ട്രെയിനിന് കാഞ്ഞങ്ങാട്ട് ഊഷ്മള വരവേല്‍പ്. ബുധനാഴ്ച രാവിലെ 9 മണിയോടെ കാഞ്ഞങ്ങാട് സ്റ്റേഷനിലെത്തിയ ട്രെയിനിന്റെ ലോക്കോ പൈലറ്റ് രാജഷേ് ബാബുവിന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം പൂഞ്ചെണ്ട് സമ്മാനിച്ചു. ചീഫ് സ്റ്റേഷന്‍ മാസ്റ്റര്‍ സീതാറാം കോളി, പസഞ്ചേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ എം.സുദില്‍, ബാബു കോട്ടപ്പാറ എന്നിവരും നിരവധി യാത്രക്കാരും സംബന്ധിച്ചു. സന്തോഷസൂചകമായി റെയില്‍വെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും മധുരപലഹാരം നല്‍കി.
No comments