Breaking News

വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് സിപിഐഎമ്മിൽ ചേർന്ന വനിതകൾക്ക് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ വെള്ളരിക്കുണ്ട് യൂണിറ്റ് നേതൃത്വത്തിൽ സ്വീകരണം നൽകി


വെള്ളരിക്കുണ്ട്: വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് സിപിഐ(എം)ലേയ്ക്ക് വന്ന10 കുടുംബങ്ങളിലെ വനിതകൾക്ക്, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി, ചടങ്ങ് സിപിഐഎം ബളാൽ ലോക്കൽ സെക്രട്ടറി സാബു കെ.സി ഉദ്ഘാടനം ചെയ്തു. രോഹിണി ജനാർദ്ദനൻ സ്വാഗതം പറഞ്ഞു, ഷീബ സുമേഷ്, അധ്യക്ഷത വഹിച്ചു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സണ്ണി മങ്കയം, പി നസീർ, സിപിഐഎം വെള്ളരിക്കുണ്ട് ബ്രാഞ്ച് മെമ്പർമാരായ സുമേഷ് പി ആർ, ബാലകൃഷ്ണൻ എ, ജനാർദ്ദനൻ,അബ്ദുൾ ബഷീർ,എന്നിവർ സംസാരിച്ചു മഹിളാ അസോസിയേഷനി ലേക്ക് വന്നവരെ അസോസിയേഷൻ വില്ലേജ് വൈസ് പ്രസിഡണ്ട് ശ്രീജ എം ആർ മാലയിട്ട് സ്വീകരിച്ചു.

No comments