റിഹേഴ്‌സലില്ലാതെ പതാക ഉയർത്തിയത് വീഴ്ചയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ; മന്ത്രിയെ പുറത്താക്കണമെന്ന് ബിജെപിയും
റിപബ്ലിക് ദിന പരിപാടിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തലകീഴായി ദേശീയ പതാക ഉയര്‍ത്തിയത് ദൗര്‍ഭാഗ്യകരമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. റിഹേഴ്‌സല്‍ നടത്താതെ പതാക ഉയര്‍ത്തിയത് വീഴ്ചയാണ്. സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. മന്ത്രി അഹ്മദ് ദേവര്‍കോവിലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. അഹ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. തലകീഴായി പതാക ഉയര്‍ത്തുക മാത്രമല്ല മന്ത്രി പിന്നീട് തലകീഴായ പതാകയെ സല്യൂട്ടും ചെയ്തു.
ഗുരുതരമായ കുറ്റമാണ് മന്ത്രി ചെയ്തത്. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ദേശീയപതാകയെ അപമാനിക്കുകയാണ് മന്ത്രി അഹ്മദ് ചെയ്തിരിക്കുന്നത്. മന്ത്രിക്കും ഉത്തരവാദികളായ മറ്റു ഉദ്യോഗസ്ഥന്മാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണം. മന്ത്രിസഭയില്‍ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. കൂടാതെ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് ഉടന്‍ സസ്‌പെന്റ ചെയ്യുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റിപബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് കാസര്‍കോട് നടന്ന പരിപാടിയിലാണ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തലകീഴായി പതാകയുയര്‍ത്തിയത്. മാധ്യമ പ്രവര്‍ത്തകരാണ് പതാക തല തിരിച്ചാണുള്ളതെന്ന് ചൂണ്ടിക്കാണിച്ചത്. തലകീഴായി ഉയര്‍ത്തിയ പതാകക്ക് അപ്പോഴേക്കും മന്ത്രി സല്യൂട്ടും നല്‍കിയിരുന്നു. വേദിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും അബദ്ധം മനസ്സിലായിരുന്നില്ല. പതാക തലതിരിച്ചാണെന്ന് മനസ്സിലായതോടെ ഉടനെ പതാക താഴ്ത്തി ശരിയായി ഉയര്‍ത്തുകയും ചെയ്തു.
No comments