ചെങ്കല്ലുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു, മൂന്ന് പേർക്ക് പരിക്ക്
കാഞ്ഞങ്ങാട് : ചെങ്കല്ല് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ലോറി ഡ്രൈവർ സിജിത്ത് പുല്ലൂർ, തൊഴിലാളികളായ രാജൻ കോളോത്ത്, രാജേഷ് മൂന്നാം മൈൽ എന്നിവർ നിസ്സാര പരുക്കേറ്റു. പാറക്കളായിൽ നിന്ന് ഏച്ചിക്കാനം കൊരവൽ വഴി ചുള്ളിമൂലയിലേക്ക് പോകുകയായിരുന്ന ലോറിയാണ് ഇന്നലെ വൈകിട്ട് അപകടത്തിൽ പെട്ടത്. കയറ്റത്തിൽ നിയന്ത്രണം വിട്ട ലോറി പിന്നോട്ട് നീങ്ങിയ ശേഷം മറിയുകയായിരുന്നു.
No comments