Breaking News

പാണത്തൂർ ലോറി അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബസഹായ നിധിയിലേക്ക് തുക കൈമാറി മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി


പാണത്തൂർ: പാണത്തൂരിൽ ലോറി അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി രൂപീകരിച്ച കുടുംബസഹായനിധിയിലേക്ക് തുക കൈമാറി മലബാർ മൾട്ടി സ്റ്റേറ്റ് 

ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. പാണത്തൂർ ബ്രാഞ്ചിലെ ജീവനക്കാർ ചേർന്ന് സമാഹരിച്ച 5000 രൂപയാണ് കൈമാറിയത്. കഴിഞ്ഞ ഡിസംബർമാസം 23 നാണ് പാണത്തൂരിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ദുരന്തത്തിൽ നാല് പേരുടെ ജീവനാണ്  നഷ്പ്പെട്ടത്. നിർദ്ധരരായ തൊഴിലാളികളെ സഹായിക്കുന്നതിനായി പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ എം.പി, എം.എൽ.എ, മറ്റ് ജനപ്രധിനിഥികളും ചേർന്ന്  കുടുബസഹായ കമ്മിറ്റി രൂപീകരിച്ചിരുന്നു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പ്രസന്ന പ്രസാദ് MSCS പാണത്തൂർ ശാഖാ മാനേജർ സുമിയ ജോസഫിൽ നിന്നും തുക ഏറ്റുവാങ്ങി. കമ്മിറ്റി അംഗങ്ങളായ കെ.എം.കുര്യാക്കോസ്, കെ.ജെ.ജെയിംസ്, ബിജു.സി.ആർ, സൊസൈറ്റി  ജീവനക്കാരായ പ്രഭരാജീവ്, കിഷോർ, അജിത എം,തുടങ്ങിയവർ പങ്കെടുത്തു.

No comments